കൊച്ചി:ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷ്യധാന്യവുമായി പോയ ലോറി തടഞ്ഞു നിര്‍ത്തിയ നാട്ടുകാരോട് വിഡി സതീശന് എംഎല്‍എ പോടാ എന്നു പറഞ്ഞതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അസത്യമെന്ന് എംഎല്‍എയോട് അടുത്ത വൃത്തങ്ങള്‍.സാധനങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘപരിവാറുകാര്‍ക്ക് എംഎല്‍എയുടെ ഇടപെടല്‍ കാരണം തട്ടിപ്പ് നടത്താനാവാതെ വന്നപ്പോഴാണ് ദുഷ്പ്രചരണവുമായി രംഗത്തെത്തിയത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ കൊള്ളയടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വിഡി സതീശന് ഭക്ഷ്യധാന്യങ്ങളുമായി പോയ ലോറിയില്‍ അകമ്പടി പോയത്.വഴിയില്‍ വച്ച് ബിജെപി പ്രവര്‍ത്തകര്‍ ലോറി തടഞ്ഞ് സാധനങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ ഇവര്‍ പ്രളയബാധിത മേഖലകളിലുള്ളവരല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ എംഎല്‍എ സാധനങ്ങള്‍ നല്‍കിയില്ല.കൃത്യമായി മൊത്തം സാധനങ്ങളും ക്യാമ്പിലെത്തിച്ച് അദ്ദേഹം ഉത്തരവാദിത്വം നിറവേറ്റി.
അര്‍ഹതയില്ലാത്തത് തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ തടഞ്ഞതാണ് സമൂഹമാധ്യമങ്ങളിലൂടെ നുണപ്രചരണം അഴിച്ചുവിടാന്‍ സംഘപരിവാറുകാരെ പ്രേരിപ്പിച്ചത്.