കൊല്‍ക്കത്ത: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ബിജെപി സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്തു.പശ്ചിമബംഗാളിലെ ഫാല്‍ത്തയില്‍ സംഭവം ഏപ്രില്‍ 26നായിരുന്നു സംഭവം.ബിജെപി സ്ഥാനാര്‍ത്ഥിയായ നിലഞ്ജന്‍ റോയിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
ബിജെപി പ്രവര്‍ത്തകര്‍ തന്നോട് മോശമായി പെരുമാറിയെന്ന് പരാതിപ്പെടാന്‍ നിലഞ്ജന്‍ റോയിയുടെ ഫാല്‍ത്തയിലെ വീട്ടില്‍ ചെന്നപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നിലഞ്ജന്‍ റോയിക്കതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.പോക്‌സോ കേസില്‍ അറസ്റ്റിലായ നിലഞ്ജന്‍ റോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇതുവരെ തീരുമാനമായില്ല.