കണ്ണൂര്‍:മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടില്‍ മുഖം മൂടി ആക്രമണം നടത്തി കവര്‍ച്ച.മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേല്‍പ്പിച്ച് കെട്ടിയിട്ട ശേഷമാണ് സ്വര്‍ണവും പണവും മോഷ്ടിച്ചത്.ഇരുവരുടേയും വായും മൂടിക്കെട്ടിയിരുന്നു.
25 പവനും പണവും എ.ടി.എം കാര്‍ഡും ഗൃഹോപകരണങ്ങളും കവര്‍ന്നു.വിനോദ് ചന്ദ്രന്റെ കഴുത്തിനും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്.മോഷ്ടാക്കള്‍ പോയതോടെ ഇരുവരും ചേര്‍ന്ന് കെട്ടുകള്‍ അഴിച്ച ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും പോലീസെത്തിയശേഷം കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.