ന്യൂഡല്‍ഹി:മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.ദില്ലിയില്‍ എയിംസ് ആശുപത്രിയിലെ തീവ്രപരിപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ജെയ്റ്റ്‌ലിയുടെ ആരോഗ്യനില സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയേക്കും.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അടക്കമുള്ളവര്‍ ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും ഇന്നലെ അര്‍ധരാത്രിയില്‍ ആശുപത്രിയിലെത്തിയിരുന്നു.ശ്വാസ തടസ്സത്തെത്തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചത്. അര്‍ബുദബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം ജെയ്റ്റ്‌ലി വിശ്രമത്തിലായിരുന്നു.