ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലെത്തി.ആദ്യമായാണ് അണക്കെട്ട് പരമാവധി സംഭരണശേഷിയിലെത്തുന്നത്.13 സ്പില്‍വേ ഷട്ടറുകളിലൂടെ സെക്കന്റില്‍ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയായിരുന്നു.ഷട്ടറുകള്‍ മൂന്ന് മീറ്ററിലധികമാണ് ഉയര്‍ത്തിയത്.
രാവിലെ സെക്കന്റില്‍ 2800 ഘനയടി വെള്ളം ഒഴുകിവന്നിരുന്നത്. പിന്നീട്18000 ഘനയടിയായി കുറഞ്ഞിരുന്നു.മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിനെയും ബാധിക്കും.ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്.സെക്കന്റില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കി വിടുന്നത്.
അതേ സമയം കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല.മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തലയോഗത്തിനുശേഷം കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് ആവശ്യം തള്ളുകയായിരുന്നു.സുപ്രീം കോടതി ഉത്തരവ് പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം.142 അടിയ്ക്കു മുകളിലെത്തിയാല്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.
അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പുയരുന്നതിനാല്‍ സമീപപ്രദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി.