ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ പ്രഖ്യാപിക്കാനിരിക്കേ റിസര്‍ച് അനലിറ്റിക്സ് മേഖലയിലെ പ്രശസ്തരായ ക്ലാരിവേറ്റ് അനലിറ്റിക്സിന്റെ നൊബേല്‍ പുരസ്‌കാരത്തിന് സാധ്യതയുള്ളവരുടെ പട്ടികയില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും.
വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലായി പുറത്തറക്കിയ 22 പേരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഒരേയൊരു ഇന്ത്യക്കാരനാണു രഘുറാം രാജന്‍. 15 പേര്‍ അമേരിക്കക്കാരാണ്.
നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രഫസറായി പ്രവര്‍ത്തിക്കുകയാണ് രഘുറാം രാജന്‍