ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴു വര്‍ഷമാക്കി കുറച്ചു.ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജയിന്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അടുത്ത വര്‍ഷം സെപ്തംബറില്‍ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും.
ബിസിസിഐ തീരുമാനം ദൈവാനുഗ്രഹമെന്നും ഇന്ത്യന്‍ ടീമില്‍ തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.ടെസ്റ്റില്‍ നൂറ് വിക്കറ്റ് തികയ്ക്കണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു.