ദില്ലി:സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളികള്‍ക്ക് അഭിമാന നേട്ടം.തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം 29-ാം റാങ്ക് സ്വന്തമാക്കി.കൂടാതെ ആദിവാസി സമൂഹത്തിനൊട്ടാകെ അഭിമാനമായി വയനാട്ടില്‍ നിന്നുള്ള കുറിച്യ സമുദായാംഗം ശ്രീധന്യ 410-ാം റാങ്ക് സ്വന്തമാക്കി. ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളാണ് വയനാട് പൊഴുതന സ്വദേശിനിയായ ശ്രീധന്യ.
ഐഐടി ബോംബെയില്‍നിന്നും ബിരുദധാരിയായ കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്.രാജസ്ഥാനില്‍നിന്നുള്ള അക്ഷത് ജയിന്‍ രണ്ടാം റാങ്കും ഉത്തര്‍പ്രദേശുകാരന്‍ ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും നേടി. പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.