ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകും. ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.പാര്‍ട്ടി രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിച്ചു. മൂന്ന് പ്രമേയങ്ങളാണ് ഇന്നത്തെ പ്രവര്‍ത്തകസമിതിയില്‍ അവതരിപ്പിച്ചത്.രാഹുല്‍ ഗാന്ധി അധ്യക്ഷനാവണമെന്നതായിരുന്നു ഒന്നാമത്തെ പ്രമേയം.രാഹുലിന് നന്ദി അറിയിച്ച് രണ്ടാം പ്രമേയവും സോണിയ അധ്യക്ഷയാവണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മൂന്നാം പ്രമേയവും അവതരിപ്പിച്ചു.
രാഹുല്‍ ഗാന്ധി പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കിയതായി പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.രാജി രാഹുലിന്റെ വ്യക്തിപരമായ തീരുമാനമാണ്.അധ്യക്ഷനാവാന്‍ താനില്ലെന്ന് രാഹുല്‍ ഉറപ്പിച്ചു പറഞ്ഞു.തുടര്‍ന്ന് സോണിയാഗാന്ധിയെ താല്‍കാലിക പ്രഡിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.