തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനവുമായി ബ്‌നധപ്പെട്ട് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇന്നു വൈകുന്നേരം വരെയുള്ള കണക്കാണിത്.അറസ്റ്റിലായവരില്‍ 4980 പേര്‍ക്ക് ജാമ്യം ലഭിച്ചു.789 പേര്‍ റിമാന്റിലാണ്.ഡിജിപി ലോക്‌നാധ് ബഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.
കേസെടുത്തതിന്റെ വിവരങ്ങള്‍ ചുവടെ:-
(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 89, 171, 16, 155
തിരുവനന്തപുരം റൂറല്‍ – 96, 170, 40, 130
കൊല്ലം സിറ്റി – 68, 136, 66, 70
കൊല്ലം റൂറല്‍ – 48, 138, 26, 112
പത്തനംതിട്ട – 267, 677, 59, 618
ആലപ്പുഴ- 106, 431, 19, 412
ഇടുക്കി – 85, 355, 19, 336
കോട്ടയം – 43, 158, 33, 125
കൊച്ചി സിറ്റി – 34, 309, 01, 308
എറണാകുളം റൂറല്‍ – 49, 335, 121, 214
തൃശ്ശൂര്‍ സിറ്റി – 70, 299, 66, 233
തൃശ്ശൂര്‍ റൂറല്‍ – 60, 366, 13, 353
പാലക്കാട് – 283, 764, 104, 660
മലപ്പുറം – 83, 266, 34, 232
കോഴിക്കോട് സിറ്റി – 82, 210, 35, 175
കോഴിക്കോട് റൂറല്‍ – 37, 97, 42, 55
വയനാട് – 41, 252, 36, 216
കണ്ണൂര്‍ – 225, 394, 34, 360
കാസര്‍ഗോഡ് – 103, 241, 25, 216