മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ വില്പന സമ്മര്‍ദമാണ് ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായത്.
രണ്ട് ദിവസംമുമ്പ് കുതിച്ച പൊതുമേഖല ബാങ്കുകളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയ പ്രഖ്യാപനങ്ങളെത്തുടര്‍ന്ന് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വവ്# കുതിപ്പിലായിരുന്നു.
ബിഎസ്ഇയിലെ 1392 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1310 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സെന്‍സെക്സ് 1.32 പോയന്റ് നഷ്ടത്തില്‍ 33145.81ലും നിഫ്റ്റി 23.50 പോയന്റ് താഴ്ന്ന് 10320.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.