തിരു:ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സമരത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്ന പരിഹാരത്തിനായി സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്നും ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍.ജയരാജ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തുന്നത്. സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
അതേസമയം എംഎല്‍എമാരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണര്‍ സഭയെ അറയിച്ചു.ഇന്ന് ചോദ്യോത്തരവേളയോട് സഹകരിക്കുമെന്ന് പ്രതിപക്ഷം നേരത്തേ അറിയിച്ചിരുന്നു.