തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക് . നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്കാരം.ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം.
ഈ മാസം 26 ന് തിരുവനന്തപുരത്തെ ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും. ഗായിക വൈക്കം വിജയലക്ഷ്മി , സാമൂഹ്യ പ്രവര്‍ത്തക ഉമ പ്രേമന്,ആദിവാസി നേതാവ് സികെ ജാനു, വിദ്യാഭ്യാസ പ്രവര്‍ത്തക സന്ധ്യ പ്രജിന്,ആരോഗ്യ പ്രവര്‍ത്തക സിഡി സരസ്വതി എന്നിവരാണ് മുന്‍വര്‍ഷങ്ങളിലെ സ്ത്രീശക്തി അവാര്‍ഡ് ജേതാക്കള്‍.