കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. കോര്പ്പറേഷന് മേയര്‍ക്കെതിരായി യുഡിഎഫ് കൊണ്ടുവന്ന് അവിശ്വാസ പ്രമേയം പാസ്സായി. എല്‍ഡിഎഫിനു പിന്തുണ നല്കിയ കോണ്‍ഗ്രസ് വിമതനും ഡപ്യൂട്ടി മേയറുമായ പികെ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസ്സായത്. 55 അംഗ ഭരണസമിതിയില്‍ 28 പേര് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണന് മേയര്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. പി.കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് സീറ്റ് വീതമാണ് ലഭിച്ചത്.ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ചു ജയിച്ച പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്പ്പറേഷന് ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്.
എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ.സുധാകരന് പരസ്യ പിന്തുണയുമായി പി.കെ രാഗേഷ് രംഗത്ത് വന്നതോടെയാണ് എല്‍.ഡി.എഫുമായി അഭിപ്രായവ്യത്യാസങ്ങളും ഉടലെടുത്തത്.രാഗേഷ് എല്‍ഡിഎഫിനു നല്കിയ പിന്തുണ പിന്‍വലിക്കുമെന്ന് ഉറപ്പായതോടെയാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.