മലപ്പുറം: ഉരുള്‍പൊട്ടല്‍ തുടച്ചുനീക്കിയ കവളപ്പാറയില്‍നിന്നും ഇന്നത്തെ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു.ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 14 ആയി.ഇനി 51 പേരെ കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അവസാനത്തെ ആളെയും പുറത്തെത്തിക്കും വരെ രക്ഷാ പ്രവര്‍ത്തനം തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലാവസ്ഥ അനുകൂലമായതോടെ രക്ഷാദൗത്യം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ട്. മദ്രാസ് റെജിമെന്റില്‍ നിന്നുമെത്തിയ ദൗത്യസേനയാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.ഒപ്പം ദുരന്തപ്രതിരോധസേനയും പോലീസും രംഗത്തുണ്ട്.
അതേ സമയം മലപ്പുറം കോട്ടക്കുന്നില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു കാണാതായ അവസാനത്തെ ആളിന്റെ മൃതദേഹവും കണ്ടെത്തി.ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന
ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ശരത്തിന്റെ ഭാര്യ ഗീതു,ഒന്നര വയസുള്ള മകന് ധ്രുവ് എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.അപകടത്തില്‍ നിന്നും ശരത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.