തിരുവനന്തപുരം:കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ജി.രാമന്‍ നായരെ ബിജെപി ഉപാധ്യക്ഷനായി നിയമിച്ചു.കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ വനിത കമ്മീഷന്‍ മുന്‍ അംഗം അഡ്വക്കേറ്റ് ജി.പ്രമീളാ ദേവിക്ക് സംസ്ഥാന സമിതി അംഗത്വവും നല്‍കി.കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തതിനാണ് ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനും കെപിസിസി നിര്‍വ്വാഹകസമിതി അംഗവുമായിരുന്ന രാമന്‍നായരെ കെപിസിസി സസ്‌പെന്റ് ചെയ്തത്.തുടര്‍ന്ന് രാമന്‍ നായര്‍ ബിജെപിയില്‍ ചേരുകയായിരുന്നു.