ചെന്നൈ:അന്തരിച്ച മുന്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാച്ചെലവുകളുടെ വിവരങ്ങള്‍ പുറത്ത്.ആശുപത്രിയില്‍ കിടന്ന 75 ദിവസം മൊത്തം ചെലവായത് 6.86 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തുന്ന അറുമുഖസ്വാമി കമ്മിഷന് മുമ്പാകെ അപ്പോളോ ആശുപത്രി അധികൃതര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്ളത്.ചികിത്സച്ചെലവ് 1.92 കോടി രൂപ.ഭക്ഷണത്തിനു 1.17 കോടി രൂപയും ചെലവായതായി പറയുന്നു.ഇതില്‍ മൊത്തം ആശുപത്രി ചെലവില്‍ 6.41 കോടിരൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കിയിട്ടുണ്ട്.44.56 ലക്ഷം ഇനിയും നല്‍കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലണ്ടനില്‍ നിന്നെത്തിയ ഡോ.റിച്ചാര്‍ഡ് ബെയ്ലിന് 92.7 ലക്ഷം രൂപ, ഫിസിയോ തെറാപ്പിക്കായി 1.29 കോടി രൂപ, ജയലളിതയുടെ മുറിവാടകയായി 24 ലക്ഷം രൂപ, വി കെ ശശികലയും കുടുംബാംഗങ്ങളും താമസിച്ച മുറികള്‍ക്ക് 1.24 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് പ്രധാന ചെലവുകള്‍.