തിരുവനന്തപുരം :ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജാതിസമവാക്യങ്ങളിൽ മാത്രം വിശ്വാസമർപ്പിക്കുന്നതു വിഡ്ഢിത്തമാണെന്നു ശശി തരൂർ എം പി .ജാതി നോക്കി സ്ഥാനാർഥിക്കു ജനങ്ങൾ വോട്ട് ചെയ്യാൻ സാധ്യതയില്ല എന്നും അദ്ദേഹം പറഞ്ഞു .വട്ടിയൂർക്കാവിൽ തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണ രംഗത്ത് താൻ സജീവമായുണ്ടാകും .വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിൽ മികച്ച സ്ഥാനാർഥി കെ മോഹൻകുമാറാണ് .മുൻ തിരുവനന്തപുരം നോർത്ത് എം എൽ എ എന്ന നിലയിൽ മണ്ഡലത്തിൽ മോഹൻ കുമാറിനുള്ള ബന്ധങ്ങൾ അദ്ദേഹത്തിന് മുൻതൂക്കം നൽകുമെന്ന് തരൂർ അഭിപ്രായപ്പെട്ടു .മണ്ഡലത്തിൽ സുപരിചിതനാണ് യു ഡി എഫ് സ്ഥാനാർഥി ,അദ്ദേഹത്തിന് മണ്ഡലത്തിലെ മുക്കും മൂലയും അറിയാം .വട്ടിയൂർക്കാവിലെ കെ മോഹൻകുമാറിന്റെ വിജയം സുനിശ്ചിതമെന്നും തരൂർ പറയുന്നു .
വട്ടിയൂർക്കാവിലെ പ്രബല സമുദായം നായർ വിഭാഗമാണ് .പിന്നെ ഉള്ളത് ക്രിസ്ത്യൻ സമുദായവും. എൽ ഡി എഫ് സ്ഥാനാർഥി വട്ടിയൂർക്കാവിലെ ജാതി സമവാക്യങ്ങൾ നോക്കുകയാണെങ്കിൽ തീർച്ചയായും പരാജയപ്പെടും .എന്നാൽ ജാതിയിൽ പ്രതീക്ഷവച്ചു മുന്നോട്ടു പോകണ്ട എന്ന ശക്തമായ മുന്നറിയിപ്പാണ് തരൂർ നൽകിയിരിക്കുന്നത് .