ന്യൂഡല്‍ഹി:ഡോ.എം ലീലാവതിക്ക് വിവര്‍ത്തനത്തിനുള്ള കേന്ദ്ര
സാഹിത്യ അക്കാദമി പുരസ്കാരം.’ശ്രീമദ് വാല്മീകി രാമായണ’ എന്ന സംസ്കൃത കൃതിയുടെ വിവര്‍ത്തനത്തിനാണ് പുരസ്കാരം.കെ ജയകുമാര്‍,കെ മുത്തുലക്ഷ്മി,കെഎസ് വെങ്കിടാചലം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
1927 സെപ്തംബര്‍ 16-ന് തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയിലാണ് ലീലാവതിയുടെ ജനനം. കുന്നംകുളം ഹൈസ്ക്കൂള്,എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്‍വകലാശാല,കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1949 മുതല്‍ സേന്റ് മേരീസ് കോളേജ് തൃശൂര്‍, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ,പാലക്കാട് ഗവ വിക്ടോറിയ കോളേജ്, മഹാരാജാസ് കോളജ്, തലശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു.
ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ – ഒരു പഠനം, വര്‍ണ്ണരാജി,അമൃതമശ്നുതേ, കവിതാരതി,നവതരംഗം,മഹാകവി വള്ളത്തോള്‍,ഫ്ളോറന്‍സ് നൈറ്റിംഗേല്‍,അണയാത്ത ദീപം, മൌലാനാ അബുള്‍ കലാം ആസാദ്,കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും,അക്കിത്തത്തിന്റെ കവിത എന്നിവയാണ് പ്രധാന കൃതികള്‍.