വയനാട്:വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍.മേപ്പാടി മുണ്ടക്കയിലാണ് ഇന്ന് രാവിലെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.തെരഞ്ഞെടുപ്പിനെതിരെയുള്ള ആഹ്വാനങ്ങളാണ് പോസ്റ്ററുകളിലുള്ളത്. ‘ഭരണകൂടത്തിന്റെ വോട്ടുമാര്ഗം ജനങ്ങളുടെ നാശത്തിന്റെ നരകപാതയാണ്.തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക,ജനകീയാധികാരം സ്ഥാപിക്കാന്‍ ജനകീയ യുദ്ധപാതയില്‍ അണിനിരക്കുക, പുത്തന്‍ ജനാധിപത്യ ഇന്ത്യയ്ക്കായി കാര്‍ഷിക വിപ്ലവത്തിന്റെ ചെങ്കൊടിക്ക് കീഴില്‍ അണി നിരക്കുക’ തുടങ്ങിയ ആഹ്വാനങ്ങളാണ് പോസ്റ്ററിലുള്ളത്.സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍.
യുഡിഎഫ് ഓഫീസിന്റെ ചുവരിലും പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്.രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകള്‍ മറയ്ക്കുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തുള്ള ബാനര്‍ കെട്ടിയിരിക്കുന്നത്.വിവരമറിഞ്ഞ് തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.