കഴിഞ്ഞ കുറച്ചു കാലമായി കോൺഗ്രസിനെയും കോൺഗ്രസ് അധ്യക്ഷനെയും  രൂക്ഷമായി ആക്രമിച്ചു കൊണ്ടിരിക്കുന്ന സ്‌മൃതി ഇറാനിക്ക് ചുട്ട മറുപടിയുമായി കോൺഗ്രസ്.സ്‌മൃതി സിനിമാതാരം അമിതാബ് ബച്ചനെ അനുകരിക്കാൻ ശ്രമിക്കുകയാണ്  പക്ഷെ അമേത്തിയിൽ വീണ്ടുമൊരു  തോൽവിയോടെ വില്ലനായി മാറും എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  വയനാട് രണ്ടാം സീറ്റായി തീരുമാനിച്ചത് മുതൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സ്‌മൃതി . വയനാട് മത്സരിക്കാൻ തീരുമാനിച്ചതിലൂടെ രാഹുൽ   അമേത്തിയിലെ ജനങ്ങളെ അപമാനിച്ചതായി  സ്‌മൃതി ഇറാനി കുറ്റപ്പെടുത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു കോൺഗ്രസിന്റെ ഭാഗത്തു നിന്നുള്ള മറുപടി .’തുടർച്ചയായ മൂന്നാം തോൽവിക്ക് സ്‌മൃതി തയ്യാറെടുത്തു കഴിഞ്ഞു .അമേത്തിയിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ സ്‌മൃതിയെ  ഞങ്ങൾ തോൽപ്പിക്കും’ സുർജേവാല പറഞ്ഞു . ഇതുവരെ ഒരു പഞ്ചായത്തിൽ പോലും സ്‌മൃതി മത്സരിച്ചു  ജയിച്ചിട്ടില്ലെങ്കിലും വിഷമിക്കേണ്ട കാര്യമില്ല ,മോഡി നിങ്ങൾക്ക് രാജ്യസഭാസീറ്റ്‌ തരും എന്ന് പോകുന്നു കോൺഗ്രസ് പരിഹാസം.അമേത്തിയിൽ ശക്തമായ പ്രചാരണമാണ് സ്‌മൃതിയിലൂടെ ബി ജെ പി നടത്തുന്നത് .കഴിഞ്ഞ തവണ രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെ പി.തോറ്റിട്ടും സ്‌മൃതി അമേത്തിയിലേക്കുള്ള വരവ് ഉപേക്ഷിച്ചില്ല.ഇലക്ഷൻ മുന്നിൽക്കണ്ട് വളരെ നേരത്തെ പ്രവർത്തനം ആരംഭിക്കാനും സ്‌മൃതിക്കായി .പക്ഷെ ഇതൊന്നും കൊണ്ട് കാര്യമൊന്നുമില്ല പോരാട്ടം കടുപ്പിക്കാം എന്ന് മാത്രം മികച്ച ഭൂരിപക്ഷത്തോടെ രാഹുൽ അമേത്തിയിൽ വിജയിക്കും എന്നാണു രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായ സർവേകളും പറയുന്നത് .