കൊച്ചി:സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു.അര്‍ബുദരോഗം ബാധിച്ച് ചികില്‍സിയിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.
1998 ജനുവരി 23 നാണ് ബിജു നാരായണന്‍ എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയായ ശ്രീലതയെ വിവാഹം ചെയ്തത്.കോളജില്‍ സഹപാഠികളായിരുന്നു ഇരുവരും. സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവരാണ് മക്കള്‍.