പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുല്ലയെ തടങ്കലിൽ വെച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ചൊവ്വാഴ്ച ബിജെപിക്കെതിരെ ആഞ്ഞടിച്ചു. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയെ ഹാജരാക്കാൻ ആവശ്യപ്പെട്ട് എംഡിഎംകെ ചീഫ് വൈക്കോ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയാണോ ഈ നടപടിക്കു പ്രേരകമായതെന്നും സിബിൽ ചോദിച്ചു . ഏതെങ്കിലും വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വർഷത്തേക്ക് തടങ്കലിൽ വയ്ക്കാൻ അധികാരികളെ പ്രാപ്തരാക്കുന്ന കർശനമായ പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരമാണ് അബ്ദുള്ളയെ ഇപ്പോൾ തടങ്കലിൽ വെച്ചിരിക്കുന്നത്.കടുത്ത ജനാധിപത്യ ലംഘനമാണ് കേന്ദ്രസർക്കാർ കാശ്മീരി ജനതയോട് ചെയ്യുന്നതെന്നാണ് പ്രതിപക്ഷ ആരോപണം .