ന്യൂഡല്‍ഹി: പദ്മാവദി സിനിമ ചെയ്ത സഞ്ജയ് ലീല ബന്‍സാലിയുടെയോ ദീപിക പദുക്കോണിന്റെയോ തല കൊയ്താല്‍ പത്ത് കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത പാര്‍ട്ടി നേതാവിനെതിരെ ബിജെപി രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ മുഖ്യ ബിജെപി മാധ്യമ കോര്‍ഡിനേറ്ററായ സൂരജ് പാല്‍ അമു സിനിമയ്‌ക്കെതിരെ രംഗത്തു വന്നതും വിവാദ പ്രസ്താവനയിറക്കുകയും ചെയ്തത്.

പദ്മാവതി സിനിമയെ എതിര്‍ക്കുന്നെങ്കിലും ഇത്തരം ഭീഷണികളെ അംഗീകരിക്കാനാവില്ലെന്ന് പാര്‍ട്ടി വക്താവ് അനില്‍ ജെയിന്‍ വ്യക്തമാക്കി. ബന്‍സാലിയുടെയോ ദീപികയുടെയോ തല കൊയ്യുന്നവര്‍ക്ക് പത്തുകോടി രൂപ വാഗ്ദാനം ചെയ്ത സൂരജ് രണ്‍വീര്‍ സിങ്ങിന്റെ കാലുകള്‍ തല്ലിയൊടിക്കുമെന്നും സംഭവത്തില്‍ എത്രയും വേഗം വിശദീകരണം നല്‍കണമെന്നും പാര്‍ട്ടി വാക്താവ് സൂരജ് പാലിനോട് പറഞ്ഞിട്ടുണ്ട്.