തിരുവനന്തപുരം:ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി.പാര്‍ട്ടി അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്‌നത്തില്‍പ്പെട്ടാല്‍ പരിഹാരം കാണേണ്ടത് അവര്‍ തന്നെയാണെന്ന് എം എ ബേബി പ്രതികരിച്ചു.
ബിനോയ് കോടിയേരി പാര്‍ട്ടി അംഗമല്ല. അതിനാല്‍ തന്നെ ആരോപണം പാര്‍ട്ടി പരിശോധിക്കേണ്ടതില്ല. എല്ലാ കാര്യങ്ങള്‍ക്കും കോടിയേരി മറുപടി നല്‍കിയിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. ബിനോയ് കോടിയേരി വിഷയത്തില്‍ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കളടക്കമുള്ളവര്‍ക്ക് ഇതേ നിലപാടാണുള്ളത്.