ബാംഗ്ലൂർ :ബാംഗ്ലൂർ സ്ഫോടന കേസിന്റെ വിചാരണ അനന്തമായി നീളുന്നതിനെ ചോദ്യം ചെയ്താണ് പി ഡി പി നേതാവ് അബ്ദുൽ നാസർ മഅദനി സുപ്രീം കോടതിയിലെത്തുന്നത് .
കഴിഞ്ഞ ഒൻപതു വർഷമായി എൻ ഐ എ കോടതിയിൽ വിചാരണ നേരിടുകയാണ് മഅദനി.നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള മഅദനി അക്കാര്യത്തിലെങ്കിലും അനുഭാവപൂർവ്വമായ പരിഗണന പ്രതീക്ഷിക്കുന്നു.വെള്ളിയാഴ്ച ബാംഗ്ലൂരിലെത്തി മന്ത്രി കെ ടി ജലീൽ മഅദനിയെ കണ്ടിരുന്നു .ഉപതെരഞ്ഞെടുപ്പുകൾ നടക്കുകയാണ് കർണാടകത്തിൽ ,അതിനു ശേഷമാകും മഅദനി സുപ്രീം കോടതിയെ സമീപിക്കുന്നത് .