കോഴിക്കോട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി.എന്നാല്‍ ദുരിതാശ്വാസക്യാമ്പുകളിലും രക്ഷാപ്രവര്‍ത്തനത്തിനും ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്ന് ബിജെപി നേതാവ് എം ടി രമേശ് പറഞ്ഞു.
പ്രളയബാധിതരെ സഹായിക്കരുതെന്നും മറ്റും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരണം നടത്തിയത് ബിജെപി സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് എംടി രമേശിന്റെ വിശദീകരണം.