തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളജില്‍ മാത്രമല്ല, സംസ്ഥാനത്തെ പല കോളജുകളിലും ഇടിമുറികളിലുണ്ടെന്ന് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍. ആര്‍ട്‌സ് കോളേജിലും മടപ്പള്ളി കോളേജിലും ഉള്‍പ്പെടെ ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടതായി ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ‘സേവ് യൂണിവേഴ്‌സിറ്റി കോളേജ് ക്യംപെയ്ന്‍ കമ്മിറ്റി’ കമ്മീഷന്‍ രൂപീകരിച്ച കമ്മീഷനാണ് സംസ്ഥാനത്തെ വിവിധ ക്യാംപസുകളില്‍ തെളിവെടുപ്പ് നടത്തിയത്. കേരളത്തിലെ ക്യാമ്പസുകളില്‍ അതിരുകടക്കുന്ന രാഷ്ട്രീയവും മനുഷ്യാവകാശലംഘനവും നടക്കുന്നതായും കമ്മീഷന്‍ കണ്ടെത്തി.