തിരുവനന്തപുരം:മോഷണക്കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു.ഇന്നലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.മോഷണക്കേസില്‍ പിടിയിലായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന് സ്റ്റാലിനാണ് വിരലടയാളം എടുക്കുന്നതിനിടെ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടിയശേഷം ഓടി രക്ഷപ്പെട്ടത്.ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
എം ജി റോഡില്‍ നിന്ന് വാഹനം മോഷ്ടിച്ചതിനാണ് സെബിനെ പോലീസ് പിടികൂടിയത്.സ്റ്റേഷനില്‍ വെച്ച് വിലങ്ങഴിച്ച് വിരലടയാളം എടുക്കുന്നതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനെ തള്ളിയിട്ട ശേഷം ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടി ഓടുകയായിരുന്നു.തുടര്‍ന്ന് സ്റ്റേഷന് പിന്നിലെ മതില് ചാടി രക്ഷപ്പെട്ടു.
നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് സെബിന്. ഇയാള്‍ ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് മാറനല്ലൂരിലെ വീട്ടിലെത്തി പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടിയത്.എന്നാല്‍ സ്റ്റേഷനില്‍ നിന്നും പ്രതി രക്ഷപ്പെടുകയായിരുന്നു.