ദില്ലി:ശബരിമല സത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി.ഹര്‍ജികള്‍ കേള്‍ക്കുന്ന ഭരണഘടനാബഞ്ചിലെ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര അവധി കഴിഞ്ഞ് എത്തിയശേഷമേ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. ഈ മാസം മുപ്പത് വരെയാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധി എടുത്തിരിക്കുന്നത്.
ശബരിമല ഹര്‍ജികളെല്ലാം 22 ന് പരിഗണിക്കുമെന്നാണ് നേരത്തേ സുപ്രീംകോടതി അറിയിച്ചിരുന്നത്. ഫെബ്രുവരി ആദ്യം റിട്ട് ഹര്‍ജികള്‍ മാത്രം പരിഗണിക്കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.