റാന്നി:ശബരിമല കേസില്‍ കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ്ബാബു റിമാന്‍ഡില്‍.ചിത്തിരയാട്ട സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കൂടിയായ പ്രകാശ്ബാബുവിന്റെ ജാമ്യാപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.14 ദിവസത്തേയ്ക്കാണ് റിമാന്റ് ചെയ്തത്. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളുണ്ട്.
ശബരിമലയില്‍ അക്രമം നടത്തിയ കേസില്‍ പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചിരുന്നില്ല. കോടതിയില്‍ കീഴടങ്ങാതെ മുങ്ങിനടന്ന പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രകാശ് ബാബുവിനെ നാളെ ജില്ലാ കോടതിയില്‍ ഹാജരാക്കും.വധശ്രമവും ഗൂഢാലോചനയും ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.