ന്യൂഡല്‍ഹി:ശബരിമല വിഷയത്തില്‍ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ സംസ്ഥാനസര്ക്കാനിതിരെ വലമര്ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കൂട്ടത്തോടെ കേസെടുത്തതെന്നും ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഇതിനെതിരെ ചുട്ട മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
”സംസ്ഥാന സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തി എന്ന കാരണം കൊണ്ട് മാത്രം കേരളത്തില്‍ 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.37,000 പേരെ പ്രതികളാക്കി.3170 പേര് കസ്റ്റഡിയിലാണ്.”സ്മൃതി ഇറാനി ദേശീയ മാധ്യമത്തോടു പറഞ്ഞു.വി.മുരളീധരന് എം പിയുടെ വീടിന് നേരെയുള്ള അക്രമം അപലപനീയമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.