എടത്വാ:എടത്വാ സെന്റ് അലോഷ്യസ് കോളജ്, ഹയർ സെക്കൻണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റുകൾ , പയസ് ടെൻത് ഐ.ടി.ഐ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ ഗവ.ആശുപത്രിയിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം മെഡിക്കൽ ഓഫിസർ ഡോ. സിനി ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് അഡ്വ.പി.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.എടത്വാ സെന്റ് അലോഷ്യസ് കോളജ് പ്രിൻസിപ്പാൾ ഡോ.ജോച്ചൻ ജോസഫ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.ഫാ.കെ.പി മാത്യം മുഖ്യ സന്ദേശം നല്കി.

ജനറൽ സെക്രട്ടറി ആൻറണി ഫ്രാൻസിസ് കട്ടപ്പുറം, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, അഡ്വ.ഐസക്ക് രാജു, ഷാജി കറുകത്ര, എ.ജെ.കുഞ്ഞുമോൻ,വർഗ്ഗീസ് വേലിക്കളം, സെബാസ്റ്റ്യൻ കട്ടപ്പുറം ,ജോർജ് തോമസ് കളപ്പുര ,ജോജി കരിക്കംപ്പള്ളി, മധു സുദനൻ കെ.എസ് , ജോർജ്കുട്ടി തോട്ടുകടവിൽ ,പി.ആർ. മേനോൻ , അജി കോശി,ഐസക്ക് എഡ്വേഡ്, ഗ്രിഗറി ജോസഫ്‌, ബിൽബി മാത്യം കണ്ടത്തിൽ, ഷാജി ആനന്ദാലയം, പി.കെ. ഗോപിനാഥ പിള്ള ,ഷാജി തോട്ടുകടവിൽ,സജി തോമസ്, ജെ.ടി. മരിയാപുരം, അജയ് തകഴിയിൽ എന്നിവർ നേതൃത്വം നല്കി.

ടൗണിലും പരിസര പ്രദേശങ്ങളിലും മൂന്ന് ഗ്രൂപ്പ് ആയി നടത്തിയ ശുചികരണ യജ്ഞത്തിൽ 50 ലധികം വാളണ്ടിയേഴ്സ് പങ്കെടുത്തു .