കൊച്ചി:കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക്
എം പാനല്‍ കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി.എന്നാല്‍
പ്രഥമ പരിഗണന പിഎസ് സി വഴിയുള്ള നിയമനങ്ങള്ക്കായിരിക്കണമെന്നും കോടതി പറഞ്ഞു. പിഎസ് സി വഴിയുള്ള നിയമനം വഴി ഒഴിവുകള്‍ നികത്താനായില്ലെങ്കില്‍ മാത്രം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്നവരേയോ എം പാനല്‍ വഴി നിയമിക്കുന്നവരേയോ കെഎസ്ആടിസിക്ക് താല്‍ക്കാലികമായി നിയമിക്കാമെന്ന് കോടതി പറഞ്ഞു.നിയമം അനുവദിക്കുന്ന സമയപരിധിവരെ ആയിരിക്കണം ഇതെന്ന് ജസ്റ്റിസ് വി ചിദംബരേഷും ജസ്റ്റിസ് ആര് നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണം.
കേസില്‍ കക്ഷിചേരാനുള്ള എം പാനല്‍ കണ്ടക്ടര്‍മാരുടെ അപേക്ഷ കോടതി അംഗീകരിച്ചു.പിഎസ്സിലിസ്റ്റില് നിന്നുള്ളവര്‍ വന്നാലും ഒഴിവുകള്‍ ഉണ്ടാകുമെന്ന് എംപാനല്‍ കണ്ടക്ടര്‍മാരുടെ ഹര്‍ജിയില പറഞ്ഞിരുന്നു. ചൂണ്ടിക്കാട്ടിയിരുന്നു.800 കണ്ടക്ടര്‍മാര്‍ ദീര്‍ഘകാല അവധിയിലുമാണ്. ഇത് ഒട്ടും ആശ്വാസ്യമല്ല.ഈ ഒഴിവുകള്‍ നികത്താന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്നവരെയും എംപാനലുകാരെയും നിയമിക്കാം.
അതേസമയം വിധി അവ്യക്തമാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു.കോടതി വിധിയുടെ നിയമവശങ്ങള്‍ പരിശോധിക്കും.പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുകയെന്നതാണ് വിഷയം.അതില്‍ വ്യക്തതയില്ലെന്നും മരന്തി പറഞ്ഞു.