തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ മേയറെ ആക്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ആര്‍എസ്എസ പ്രവര്‍ത്തകനായ ആനന്ദിനെ അടുത്ത മാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തു. ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തിനിടെ മേയര്‍ വി കെ പശാന്തിന് പരിക്കേല്‍ക്കുകയായിരുന്നു. മേയറെ നിലത്തിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം, ബിജെപി അംഗങ്ങള്‍ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയിലാണ് മേയര്‍ക്ക് പരിക്കേറ്റത്. മേയറെ നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.