ഇന്ത്യയില്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ എസ്‌ക്രോസ് മാരുതി സുസുക്കി റെക്കോര്‍ഡ് ബുക്കിംങിലേക്ക്. വിപണിയിലെത്തി ഒന്നരമാസം പിന്നിടുമ്പോഴെക്കും എസ്‌ക്രോസ് ബുക്കിങ് 11000 യൂണിറ്റ് കടന്നുവെന്നാണ് കമ്പനി പറയുന്നത്.

മുന്‍മോഡലില്‍ നിന്ന് അഴിച്ചുപണിത് രൂപപ്പെടുത്തിയെടുത്ത സ്‌പോര്‍ട്ടി ഡിസൈനാണ് എസ്‌ക്രോസിന്റെ തലവര മാറ്റിയത്. ലക്ഷ്വറി പ്രീമിയം ക്രോസ് ഓവറുകളെ അനുസ്മരിപ്പിക്കുന്ന മുഖഭാവത്തോടെയായിരുന്നു എസ്‌ക്രോസിന്റെ വരവ്.

സുസുക്കി നിരയിലെ സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ക്ക് സമാനമായി ടഒഢട (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സുസുക്കി) എന്‍ജിനും എസ്‌ക്രോസിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു. പുതിയ വരവില്‍ 8.49 ലക്ഷം രൂപ മുതല്‍ 11.29 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

വിപണിയില്‍ സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വകഭേദങ്ങളില്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക സുരക്ഷ ഉറപ്പാക്കുന്ന ഡ്യുവല്‍ എയര്‍ബാഗ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും വാഹനത്തിലുണ്ട്.

കൂടാതെ മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ്ങ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, പര്‍ക്കിങ് ക്യാമറ, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ബ്രേക്ക് എന്‍ര്‍ജി റീജനറേഷന്‍, ടോര്‍ക്ക് അസിസ്റ്റ്, ഗിയര്‍ഫിഷ്റ്റ് ഇന്‍ഡികേറ്റര്‍, സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് സംവിധാനവും വാഹനത്തിന് കരുത്താകുന്നു.