ചെന്നൈ:ഐഎസ്ആര്‍ഒയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പര്‍ സ്പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 9.57നായിരുന്നു വിക്ഷേപണം.അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള 30 ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി സി 43 ഭ്രമണപഥത്തില്‍ എത്തിക്കും.
ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.തീരദേശ മേഖലയുടെ നിരീക്ഷണം,ഉള്‍നാടന്‍ ജലസംവിധാനം,സൈനിക പ്രവര്‍ത്തനം എന്നീ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തില്‍ വിക്ഷേപിക്കുന്ന ഹൈസിസിന് അഞ്ച് വര്‍ഷത്തെ കാലാവധിയാണുള്ളത്.