ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനങ്ങള്‍ക്കായി വമ്പന്‍ ഓഫറുകള്‍ ഒരുക്കിയിരിക്കുന്നു. വര്‍ഷാവസാനം അടുത്തതാണ് പ്രധാനകാരണം. മാത്രമല്ല ജിഎസ്ടി മൂലം വില്‍പ്പനയില്‍ ഇടിവുണ്ടായ വാഹനങ്ങളും വന്‍ ഡിസ്‌കൗണ്ടില്‍ മാരുതി വിറ്റഴിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷം രൂപ വരെ വിലക്കിഴിവാണ് മാരുതിയുടെ വാഹനങ്ങള്‍ക്ക് ലഭ്യമാകുക.

സിയസ് ഡീസല്‍ പതിപ്പുകളിലാണ് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ മാരുതി നല്‍കുന്നത്. 40,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നതാണ് സിയാസില്‍ മാരുതി നല്‍കുന്ന ആനുകൂല്യങ്ങള്‍. സിയാസ് പെട്രോള്‍ പതിപ്പുകളിലും സമാന ഓഫറുകളുണ്ട്. 80,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മാരുതി സിയാസ് പെട്രോള്‍ പതിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുക. 20,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് സിയാസ് പെട്രോള്‍ പതിപ്പുകളില്‍ ഈ ആനുകൂല്യങ്ങല്‍ ലഭിക്കുക.

ജനപ്രിയ വാഹനം സ്വിഫ്റ്റ് (പെട്രോള്‍, ഡീസല്‍) ഹാച്ച്ബാക്കില്‍ 45,000 രൂപ വരെയാണ് മാരുതി ഒരുക്കിയിരിക്കുന്ന ആനുകൂല്യങ്ങള്‍. ഇതില്‍ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടും. മാരുതി ആള്‍ട്ടോ 800 ലും സമാന രീതിയില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
20,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ വരെയുള്ള കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ഉള്‍പ്പെടെ 50,000 രൂപ വരെയാണ് ആള്‍ട്ടോ 800 ല്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുക. ഒപ്പം ആള്‍ട്ടോ ഗ10 ലും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും, 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും മാരുതി നല്‍കുന്നുണ്ട്. ആള്‍ട്ടോ ഗ10 മാനുവല്‍, എഎംടി പതിപ്പുകളില്‍ യഥാക്രമം 17,000 രൂപ, 22,000 രൂപ എന്നിങ്ങനെയാണ് മാരുതി ഒരുക്കിയിരിക്കുന്ന വിലക്കിഴിവ്.

മാരുതി എര്‍ട്ടിഗ ഡീസല്‍ വാഹനത്തിന് 71,000 രൂപ വരെയുള്ള സിസ്‌കൗണ്ടാണ് നല്‍കുന്നത്. ഇതില്‍ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 45,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 5,100 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ് എന്നിവ ഉള്‍പ്പെടും. എര്‍ട്ടിഗയുടെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളിലും സമാന എക്സ്ചേഞ്ച്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളെ മാരുതി നല്‍കുന്നുണ്ട്. അതേസമയം എര്‍ട്ടിഗയുടെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളില്‍ 5,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.