കൊറിയൻ ചിത്രമായ ‘പാരാസൈറ്റ് ‘ മികച്ച ചിത്രമടക്കം നാല് അവാർഡുകൾ വാരിക്കൂട്ടിയതു ചരിത്രമായി .പാരാസൈറ്റ് സംവിധാനം ചെയ്ത  ബോങ്  ജൂൺ ഹോ മികച്ച സംവിധായകനായി.റെനേ സില്വിഗർ മികച്ച നടിയായി (ചിത്രം -ജൂഡി ) ജോവാക്വിൻ ഫീനിക്സ്  മികച്ച നടൻ (ചിത്രം- ജോക്കർ ). വൺസ് അപ്പോൺ എ ടൈം ഇൻ ബോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂപ്പർ താരം ബ്രഡ്ഡ്പിറ്റിന് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചു .’ടോയ് സ്റ്റോറി 4 ‘ആണ് മികച്ച അനിമേഷൻ ചിത്രം .ബാരാക് ഒബാമയും മിഷേൽ ഒബാമയും ചേർന്ന്  നിർമ്മിച്ച “അമേരിക്കൻ ഫാക്ടറി ” ആണ് മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് .