ചെന്നൈ:മകള്‍ വനിതയ്‌ക്കെതിരെ പരാതിയുമായി തമിഴ് നടന്‍ വിജയകുമാര്‍.തന്റെ ഉടമസ്ഥതയിലുള്ള വീട് മകള്‍ കയ്യടക്കിയെന്ന് കാണിച്ച് വിജയകുമാര്‍ പോലീസില്‍ പരാതി നല്‍കി.മധുരവയലിലെ അഷ്ടലക്ഷ്മി നഗറിലുള്ള വീടിനെ ചൊല്ലിയാണു മകള്‍ വനിതയ്ക്കെതിരെ മധുരവയല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.എന്നാല്‍ പിതാവ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വീട്ടില്‍ നിന്നിറക്കിവിട്ടെന്നും വനിത ആരോപിച്ചു.
ഒരാഴ്ചത്തേക്കു താമസിക്കാനാണെന്നു പറഞ്ഞാണു മകള്‍ വീട്ടില്‍ എത്തിയത്.ഷൂട്ടിംഗ് ആവശ്യത്തിനായി വീട് വാടകയ്ക്ക് നല്‍കിയതാണെന്നും എന്നാല്‍ സമയം കഴിഞ്ഞും വീട് വിട്ടുനല്‍കിയില്ലെന്നുമായിരുന്നു വിജയകുമാറിന്റെ പരാതി.തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി വനിതയെയും എട്ട് സുഹൃത്തുക്കളെയും ഒഴിപ്പിച്ചു.                                                                                                             എന്നാല്‍ വീട് തന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതാണെന്നും രാത്രിയില്‍ ധരിച്ചിരുന്ന വസ്ത്രം മാത്രമായിട്ടാണ് തന്നെ ഇറക്കിവിട്ടതെന്നും വനിത വിജയകുമാര്‍ പറഞ്ഞു.അമ്മ മരിച്ചതിനുശേഷം താന്‍ അഷ്ടലക്ഷ്മി നഗറിലെ വീട്ടിലാണു താമസിക്കുന്നതെന്നും ഒഴിയണമെന്നു പറഞ്ഞു പിതാവ് ഭീഷണിപ്പെടുത്തിയെന്നും വനിത പറഞ്ഞു.