ഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരപ്രക്ഷോഭങ്ങളിൽ കോൺഗ്രസിന്റെ പ്രതിനിധ്യമില്ലായ്മ കടുത്ത വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു .നാമമാത്രമായ പ്രതിഷേധമാണ് കോൺഗ്രസ് നേതൃത്വത്തിൽ നടന്നത് .അതിൽ ശ്രദ്ധേയമായത് പ്രിയങ്കയുടെ ഇൻഡ്യാഗേറ്റിനു  മുൻപിലെ ഉപവാസം .ഇന്നലെ വിഷയത്തിൽ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സന്ദേശമിറങ്ങി . പൗരത്വ ബിൽ പ്രക്ഷോഭത്തിൽ ഇത്തരം നിസ്സംഗത നല്ലതല്ല, കോൺഗ്രസ് ജനങ്ങളോടൊപ്പം നിൽക്കണം എന്ന പ്രിയങ്കയുടെ ആവശ്യം പാർട്ടി അംഗീകരിക്കുകയായിരുന്നു .പ്രാദേശികമായി തന്നെ കോൺഗ്രസ് ജില്ലാതലങ്ങളിൽ പ്രതിഷേധമാർച്ചും സമരവും സംഘടിപ്പിക്കാനാണ്  കോൺഗ്രസ് തീരുമാനം .എന്തായാലും ശക്തമായ പ്രതിരോധം ജനങ്ങളുടെ ഭാഗത്തുനിന്ന് തന്നെ രാജ്യത്തിൽ  രൂപപ്പെട്ടിരിക്കുന്ന അവസരത്തിൽ കോൺഗ്രസിന്റെ പങ്കാളിത്തം കൂടിയാകുമ്പോൾ കേന്ദ്ര സർക്കാരിന്റെ കയ്യിൽ നിൽക്കാത്ത തരത്തിലാകും കാര്യങ്ങൾ എന്ന് തീർച്ചയാണ് . രാജ്യമാകെ നടക്കുന്ന പ്രതിഷേധ പരിപാടികൾ ഏകോപിപ്പിക്കാനും കേന്ദ്രസർക്കാരിനെ തിരുത്തിക്കാനും കോൺഗ്രസിന് കഴിയുമോ എന്ന് ഉടനെ അറിയാം.സമരമുഖത്ത്  പ്രിയങ്ക എത്തുമ്പോൾ കോൺഗ്രസിന്റെ   നേതൃത്വ ശൂന്യത അനുഭവപ്പെടുന്ന വിഷയത്തിനും ഒരു പരിഹാരമാകും .