കട്ടപ്പന: തേക്കടിയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ മൂന്നു മലയാളികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കൊല്ലം സ്വദേശിയായ വിഷ്ണു,ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഒരു മാസമായി ഇവര്‍ ഹോംസ്‌റ്റേയില്‍ താമസിക്കുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തേക്കടിയില്‍ വീട് വാങ്ങാനാണ് എത്തിയതെന്നായിരുന്നു ഇവര്‍ ഹോംസ്‌റ്റേ ഉടമകളോട് പറഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയത്തേക്കു കൊണ്ട് പോയി.