ന്യൂഡല്‍ഹി:നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍,എം.കെ. രാഘവന്‍ എന്നിവര്‍ ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനും കത്തുനല്‍കി.
നിപ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പകര്‍ന്നാണ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ ലിനി മരിച്ചത്.തുടര്‍ന്ന് ലിനിയുടെ ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുകയും ചെയ്തിരുന്നു.