ചെന്നെ:നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്തത് തെറ്റാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് നടന്‍ കമലഹാസന്‍.ചെന്നെയില്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ താരസംഘടനയേയും വിമര്‍ശിച്ചത്.നേരത്തേ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ സമലഹാസന്‍ രംഗത്തെത്തിയിരുന്നു.
എഎംഎംഎ എന്നത് സുഹൃത്തുക്കളുടെ കൂട്ടായ്മയല്ല,മറിച്ച് ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണ്.സംഘടനയിലാവുമ്പോള്‍ അതിന്റെ നിയമാവലിക്കകത്തുനിന്നു വേണം തീരുമാനങ്ങളെടുക്കേണ്ടതെന്നും ഉലകനായകന്‍ അഭിപ്രായപ്പെട്ടു.
നടന്‍ മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കമലഹാസന്‍ പറഞ്ഞു.