തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ വീടിനുള്ളില്‍ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.നെയ്യാറ്റിന്‍കര അമരവിള സ്വദേശിയായ ദേവകി (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ശ്രീജിത്തിനെ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേ സമയം ഇവരുടെ അഞ്ചു വയസ്സുകാരനായ മകനെ വീടിനു സമീപത്തെ കാറില്‍ സുരക്ഷിതനായി കണ്ടെത്തി.
ശ്രീജിത്തിന്റെ അമ്മയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതനുസരിച്ച് രാമങ്കരി പോലീസും, ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.