കറൻസികൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർ അറിയുക. തൃക്കരിപ്പൂരിൽ 500രൂപയുടെ സെക്യൂരിറ്റി ത്രെഡ് ഉറുമ്പ് അകത്താക്കിയ തോടെയാണ് 500 ന്റെ കറൻസി വെറും കടലാസ് ആയത്. പത്തായിരം രൂപയുടെ 500 രൂപ കറൻസി നോട്ടുകളുടെ സെക്യൂരിറ്റി ത്രെഡ് ആണ് ഉറുമ്പുകൾ അകത്താക്കിയത്. മേശപ്പുറത്ത് നോട്ടുകൾ വച്ചതിനുശേഷം ഉറങ്ങാൻ കിടന്ന വീട്ടുടമ പുലർന്നപ്പോൾ നോട്ടിനു മുകളിൽ നെയ്യുറുമ്പ് സംഘത്തെ കണ്ടപ്പോൾ കൗതുകം കൊണ്ട് സൂക്ഷിച്ചു നോക്കിയപ്പോഴാണ് നോട്ടുകളിലെ സെക്യൂരിറ്റി ത്രെഡ് നഷ്ടപ്പെട്ടിരിക്കുന്നത് അറിഞ്ഞത്. 500 രൂപ നോട്ടിൽ 6 സെക്യൂരിറ്റി ത്രെഡുകൾ ആണ് ഉള്ളത്. ഇവ മുഴുവനും ഉറുമ്പ് അകത്താക്കിയിരുന്നു. നോട്ടുമായി ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് അധികൃതരും വ്യാപാരികളും സ്വീകരിച്ചില്ല.