കറാച്ചി :പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരുങ്ങുന്നു .വൻ തയ്യാറെടുപ്പുകളാണ് രാജ്യവ്യാപകമായി നടക്കുന്നത് .ഇമ്രാനെതിരെയുള്ള നീക്കത്തിൽ സൈന്യത്തിന്റെ പിന്തുണ ഉണ്ടെന്നു കരുതപ്പെടുന്നു .പാക് സൈന്യം പൂർണ്ണമായും എതിരായാൽ പിന്നെ പിടിച്ചു നിൽക്കുക ഇമ്രാന് ദുഷ്കരമാകും .പുതിയൊരു പാക്കിസ്ഥാനെ സൃഷ്ടിക്കും എന്നും തകർന്ന സമ്പത് വ്യവസ്ഥ ശരിയാക്കും എന്ന് ജനങ്ങളോട് വാഗ്ദാനം നൽകിയാണ് ഇമ്രാൻ അധികാരത്തിലെത്തിയത് .ആ ഘട്ടത്തിൽ സൈന്യവും ഇമ്രാനെ പിന്തുണച്ചു .ഇപ്പോൾ ജനങ്ങൾക്കും ഇമ്രാനിൽ ഉള്ള പ്രതീക്ഷ നശിച്ച മട്ടാണ്.ജമ്മു ,കശ്മീർ പ്രദേശങ്ങളിലെ വിഘടനവാദികളെ സഹായിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഇമ്രാൻ പൂർണ്ണമായി പരാജയപ്പെട്ടെന്നാണ് പ്രധാന പ്രതിപക്ഷമായ പാക്കിസ്ഥാൻ മുസ്ലിം ലീഗ് ആരോപിക്കുന്നത് .