മുംബൈ: സൗരവ് ഗാംഗുലി ബി സി സി ഐ യുടെ അധ്യക്ഷനാകും.
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസിഡന്റ് ആകും എന്ന് ഏറെക്കുറെ ഉറപ്പായി .നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആണ് ഗാംഗുലി .
കേന്ദ്രമന്ത്രി അമിത് ഷായുടെ മകൻ ജയ്ഷാ ബി സി സി ഐ യുടെ സെക്രട്ടറി ആകും .
സുപ്രീം കോടതി നിയമിച്ച താൽക്കാലിക സമിതിയിൽ നിന്നും തിരിച്ചു അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായാണ് ഗാംഗുലിയെ ബോർഡിലെത്തിക്കുന്ന നീക്കത്തിന് പിന്നിൽ.മുൻ ബി സി സി ഐ പ്രസിഡന്റ് അനുരാഗ് താക്കൂർ വീണ്ടും മത്സരിക്കും എന്ന് കരുതിയതാണ് പക്ഷെ അദ്ദേഹം രംഗത്തുനിന്നും പിന്മാറിക്കഴിഞ്ഞു .
പത്തുമാസമാകും പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കാൻ ഗാംഗുലിക്ക് ലഭിക്കുക .ഒക്ടോബർ 23 നു നടക്കുന്ന ബി സി സി ഐയുടെ വാർഷിക പൊതുയോഗത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിലാകും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് .