സെപ്തംബർ 20നുള്ളിൽ സുപ്രീംകോടതി പൊളിക്കാൻ നിർദ്ദേശിച്ച മരട് ഫ്ലാറ്റു സമുച്ഛയ കേസിൽ കോടതി വിധിയെ രൂക്ഷമായി വിമർശിച്ച് മുൻകേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോൺഗ്രസ്സ് നേതാവ് ജയറാം രമേശ് രംഗത്ത്.സമാനമായ പല കേസുകളിലും കെട്ടിടങ്ങൾ പൊളിക്കുന്നത് തടഞ്ഞ സുപ്രീം കോടതി മരട് ഫ്ലാറ്റ് കേസിൽ മാത്രം വിരുദ്ധ നിലപാട് സ്വീകരിച്ചതിനെയാണ് ജയറാം രമേശ് വിമർശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദഹത്തിന്റെ അഭിപ്രായ പ്രകടനം. സമാനമായ നിയമലംഘനം നടത്തിയ ഡി എൽ എഫ് ക്രമവത്കരിച്ച ഉത്തരവ്,ആദർശ് ഫ്ലാറ്റ് പൊളിക്കുന്നത് തടഞ്ഞ ഉത്തരവ് എന്നിവയും അദ്ദഹം ട്വിറ്ററിലൂടെ പങ്കുവച്ചു.