എടത്വാ: തിരുവല്ല ആസ്ഥാനമായുള്ള വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എടത്വാ പഞ്ചായത്തിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എടത്വാ പഞ്ചായത്ത് പ്രസിഡന്റ് ആനി ഈപ്പൻ നിർവഹിച്ചു. ട്രസ്റ്റ് ഡയറക്ടർ ആൻ എലിസബേത്ത് സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. വേദിക് മാത്സ് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ട്രസ്റ്റ് പ്രസിഡന്റ് ഡോ.ജോർജ് സാമുവേൽ നിർവഹിച്ചു.പഠന കിറ്റുകളുടെ വിതരണം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി സോണി ബാല നിധിയുടെ ഉദ്ഘാടനം ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുളയും പുസ്തക പ്രകാശനം ഡയറക്ടർ കെ.വി. സാമുവേലും നിർവഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര ,ഓപ്പറേഷൻ മാനേജർ ഡോ.വി.ആർ മിനി ,ഡയറക്ടർ ബോർഡ് അംഗം സജിതാ മേനോൻ, കോർഡിനേറ്റർ സാമുവേൽ കെ പീറ്റർ, സജി ഏബ്രഹാം,മേഖല പ്രസിഡന്റ് എൻ.ജെ. സജീവ്, ജ്യോതി സതീശൻ, സുനി വിനോയ്, ശ്രീജാകുമാരി, ഗിരിജ അശോകൻ എന്നിവർ പ്രസംഗിച്ചു.